27.7 C
Kunnamkulam
Thursday, August 6, 2026
Home Bureaus Erumapetty തേജ് ആരംഭ് 2026 ; നവാഗതരെ വരവേറ്റ് തേജസ്സ് എഞ്ചിനീയറിംങ്ങ് കോളേജ്

തേജ് ആരംഭ് 2026 ; നവാഗതരെ വരവേറ്റ് തേജസ്സ് എഞ്ചിനീയറിംങ്ങ് കോളേജ്

വെള്ളറക്കാട് തേജസ്സ് എഞ്ചിനീയറിംങ്ങ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തെ നവാഗത വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്ന ചടങ്ങ് തേജ് ആരംഭ് 2026 എന്ന പേരില്‍ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ പി ഐ തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി കിരണ്‍മുരളിയെ ആദരിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചാടത്ത് പ്രസിഡന്റ് സി ജി രഘുനാധ്, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം നൗഷാദ്, പിടിഎ വൈസ് പ്രസിഡന്റ് ബെര്‍ജിലാല്‍, , അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ സാജന്‍ ജോസ്, കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ വിന്‍സ് പോള്‍, തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!