ബിജെപി വേലൂര്‍ പഞ്ചായത്ത് കുറുമാല്‍ 200-ആം ബൂത്ത് കമ്മീറ്റിയുടെ നേതൃത്വത്തില്‍ ജങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മുളംക്കൂട് വെട്ടിമാറ്റണമെന്ന ആവിശ്യവുമായി പ്രതിഷേധിച്ചു.സ്‌കൂള്‍ കുട്ടികളും വാഹനയാത്രക്കാരും പോകുന്ന വഴിയില്‍ വളരെ അപകടവസ്ഥയായിലാണ് മുളംകൂട് നില്‍ക്കുന്നത്. പ്രതിഷേധ യോഗം എരുമപ്പെട്ടി മണ്ഡലം ട്രഷറര്‍ എ പി സുജീഷ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സന്തോഷ് പെരുവഴിവഴിക്കാട്ട് അധ്യക്ഷത വഹിച്ചു. വാര്‍ഡ് സെക്രട്ടറി പ്രമീഷ് കുന്നത്ത്, വാര്‍ഡ് കണ്‍വീനര്‍ വിബിന്‍ കുന്നത്ത് എന്നിവര്‍ സംസാരിച്ചു.



