ഗുരുവായൂര്‍ പേരകം സെന്റ് മേരീസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിന് കൊടിയേറി. വികാരി ഫാ. വില്‍സന്‍ കണ്ണനായ്ക്കല്‍ കൊടിയേറ്റം നിര്‍വഹിച്ചു. ഈ മാസം 15 നാണ് തിരുനാള്‍. തിരുനാള്‍ ദിനം വരെ ദിവസവും രാവിലെ വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടാകും. കൈക്കാരന്മാരായ സി.ആര്‍. സണ്ണി, സി.ഒ. സെബാസ്റ്റ്യന്‍, എന്‍.ഡി. വിനോയ്, ജനറല്‍ കണ്‍വീനര്‍ സി.പി. വര്‍ഗ്ഗീസ്, ജോ: കണ്‍വീനര്‍ ടി.വി. ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



