27.1 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kunnamkulam പാറേമ്പാടം ബസ് അപകടം ; മരണം രണ്ടായി

പാറേമ്പാടം ബസ് അപകടം ; മരണം രണ്ടായി

പാറേമ്പാട് ബസ് അപകടം ; മരണം രണ്ടായി. രണ്ട് സ്ത്രീകളാണ് മരിച്ചത്.അപകടത്തെ തുടര്‍ന്ന് മലങ്കര ആശുപത്രിയിലും, ദയ റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ച രണ്ടുപേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ അമല ആശുപത്രിയിലേക്കും , ഒരാളെ അപ്പോളോ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. കോഴിക്കോട് ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വന്ന സ്വകാര്യബസ്സാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ ആയിരുന്ന ബസ്സ് നിയന്ത്രണം വിട്ട് ബൈക്കും കാറും ഉള്‍പ്പെടെ നാല് വാഹനങ്ങളില്‍ ഇടിക്കുകയും വീടിന്റെ മതില്‍ ഇടിച്ചു തകര്‍ക്കുകയും ചെയ്തു. കുന്നംകുളം കോഴിക്കോട് വഴിയിലൂടെയുള്ള സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍ വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്.

ADVERTISEMENT
error: Content is protected !!