പുന്നയൂര്‍ക്കുളം ആല്‍ത്തറ പനന്തറ പിഡബ്ലിയു റോഡില്‍ യാത്രക്കാര്‍ക്ക് ഭീക്ഷണിയായി നിന്നിരുന്ന വലിയ മരങ്ങള്‍ മുറിച്ചുമാറ്റുന്ന നടപടികള്‍ ആരംഭിച്ചു.കടിക്കാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജംഗ്ഷന് സമീപമാണ് യാത്രക്കാര്‍ക്കും വലിയ വാഹനങ്ങള്‍ക്കും ഭീഷണിയായി മരങ്ങള്‍ നിന്നിരുന്നത്. നിരവധി തവണയാണ് അധികൃതര്‍ക്ക് നാട്ടുകാര്‍ ഇത് മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നത്. മരങ്ങളുടെ കൊമ്പുകള്‍ വളരെ താഴ്ന്ന നിലയിലും ഏത് സമയത്തും പൊട്ടിവീഴും എന്ന അവസ്ഥയിലായിരുന്നു നിന്നിരുന്നത്. മാത്രവുമല്ല ഒരു ചെറിയ കാറ്റുണ്ടായാല്‍ പോലും ഇതിനടിയിലൂടെ വിളിച്ചിട്ടുള്ള കെ എസ് ഇ ബി ഹൈ ടെന്‍സ്ഷന്‍ ലൈനില്‍ തട്ടി കറന്റ് പോവുന്നത് ഇവിടെ പതിവാണ്. ഇവിടെ പ്രധാനമായും ഒരു ചേല മരവും ഒരു മാമ്പഴമരവുമാണ് ഇത്തരത്തില്‍ ഭീക്ഷണിയായി നിന്നിരുന്നത്. ഇവിടെത്തന്നെ റോഡിലേക്ക് ചാഞ്ഞുനിന്നിരുന്ന ഒരു തെങ്ങ് കഴിഞ്ഞ ദിവസം മുറിച്ചുമാറ്റിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ബാക്കിയുള്ളവ മുറിച്ചുമാറ്റല്‍ ആരംഭിച്ചത്. കടിക്കാട് പേരൊത്ത്. ഗിരിജ ഹരിഹരന്‍ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുന്‍പില്‍ ഉണ്ടായിരുന്ന വലിയ ചേല മരവും,ശ്യാം ചന്ദിന്റെ കെട്ടിടത്തിന് മുന്‍പില്‍ ഉണ്ടായിരുന്ന മാമ്പഴ മരവുമാണ് മുന്‍കൂട്ടി നിശ്ചയിതനുസരിച് കെഎസ്ഇബി ലൈന്‍ ഓഫ് ചെയ്ത് കമ്പികള്‍ അഴിച്ചുമാറ്റി മുറിക്കല്‍ നടത്തിയത്. ഇതിഞ്ഞാല്‍ വ്യാഴാഴ്ച രാവിലെ 8:30 മുതല്‍ വൈകീട്ട് 5:30 വരെ ഇവിടങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വടക്കേക്കാട് വേലോസ് മീഡിയ കേബിള്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി ഇത് വഴി വിളിച്ചിരുന്ന കേബിളുകള്‍ അഴിച്ചുമാറ്റി. പ്രദേശത്തെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഈ സമയങ്ങളില്‍ വാഹനങ്ങള്‍ കടത്തിവിടുന്നതിനും സഹായം നല്‍കി . പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി, വാര്‍ഡ് മെമ്പര്‍ എ ഡി ധനീപ്, പി ഡബ്ലിയു ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.



