24.3 C
Kunnamkulam
Friday, August 7, 2026
Home Bureaus Punnayurkulam മാറഞ്ചേരി കുടുംബരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം ; 4 കോടി രൂപ അനുവദിച്ചു

മാറഞ്ചേരി കുടുംബരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം ; 4 കോടി രൂപ അനുവദിച്ചു

18

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മാറഞ്ചേരി കുടുംബരോഗ്യകേന്ദ്രത്തിന് 4 കോടി രൂപ അനുവദിച്ചു.15ആം ധനകാര്യകമ്മീഷന്‍ ഹെല്‍ത്ത് ഗ്രാന്‍ഡില്‍ നിന്നും പുതിയ കെട്ടിട സമൂച്ചയം നിര്‍മ്മിക്കുന്നതിനാണ് 4 കോടി രൂപ അനുവദിച്ച് ഉത്തരവായത്. പുതിയ കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ഫിസിയോ തെറാപ്പി, കണ്ണ് പരിശോധന യൂണിറ്റ്, പാലിയേറ്റീവ് പരിചരണം, ശീതീകരിച്ച ഫാര്‍മസി സ്റ്റോര്‍, പ്രതിരോധ കുത്തിവെപ്പിനുള്ള സ്ഥലവും അനുബന്ധ സൗകര്യങ്ങളും, കൗമാരപ്രായക്കാര്‍ക്കുള്ള ക്ലിനിക്, മാനസികാരോഗ്യ ക്ലിനിക്, മന്തു രോഗ പരിചരണ ക്ലിനിക്, പൊതുജനാരോഗ്യ ബ്ലോക്ക്, വനിതാ -ശിശുക്ഷേമ ബ്ലോക്ക്, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് തുടങ്ങിയവക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

 

ADVERTISEMENT
error: Content is protected !!