24.3 C
Kunnamkulam
Friday, August 7, 2026
Home Bureaus Perumpilavu സംഗീതസാന്ദ്രമായി ‘നാദയോഗ ജുഗല്‍ബന്ദി’ ; ചാലിശ്ശേരിക്ക് അഭിമാനമായി ഡോ. പി.വി. ബോസും ആയുഷ് ദ്വിവേദിയും

സംഗീതസാന്ദ്രമായി ‘നാദയോഗ ജുഗല്‍ബന്ദി’ ; ചാലിശ്ശേരിക്ക് അഭിമാനമായി ഡോ. പി.വി. ബോസും ആയുഷ് ദ്വിവേദിയും

12

ചാലിശ്ശേരിയുടെ അഭിമാനമായി ഡോ. പി.വി. ബോസും ആയുഷ് ദ്വിവേദിയും ഓറോവില്ലില്‍ ഒരുക്കിയ നാദയോഗ ജുഗല്‍ബന്ദി സംഗീതസാന്ദ്രമായി. സംഗീതത്തിന് അതിരുകളില്ലെന്നും വ്യത്യസ്ത സംഗീതപാരമ്പര്യങ്ങള്‍ ഒത്തുചേരുമ്പോള്‍ അത് ആത്മാവിനെ സ്പര്‍ശിക്കുന്ന അനുഭവമായി മാറുമെന്നും തെളിയിച്ച സംഗീതസായാഹ്നമായി പോണ്ടിച്ചേരി ഓറോവില്ലില്‍ അരങ്ങേറിയ നാദയോഗ ജുഗല്‍ബന്ദി.ശ്രീ അരബിന്ദോയുടെ 154-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഭാരത് നിവാസ് സംഘടിപ്പിച്ച പരിപാടി സംഗീതാസ്വാദകര്‍ക്കും ആത്മീയാന്വേഷകര്‍ക്കും ഒരുപോലെ മറക്കാനാവാത്ത അനുഭവമായി.ഭാരത് നിവാസിലെ സൗച്ചു ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും പാലക്കാട് ചാലിശ്ശേരി സ്വദേശിയുമായ ഡോ. പി.വി. ബോസും ധ്രുപദ് ഗായകന്‍ വിദ്വാന്‍ ആയുഷ് ദ്വിവേദിയും ചേര്‍ന്ന് അവതരിപ്പിച്ച നാദയോഗ ജുഗല്‍ബന്ദി സദസിനെ സംഗീതത്തിന്റെ ആത്മീയ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി . കോട്ടയം ജി.ഡി. മധു മൃദംഗത്തിലും മനോജ് കുമാര്‍ സോളങ്കി പഖാവാജിലും അനുഗമിച്ചു.കര്‍ണാടക സംഗീതത്തിന്റെയും ധ്രുപദ് സംഗീതത്തിന്റെയും പാരമ്പര്യവും ആത്മീയഭാവവും ഇഴചേര്‍ന്ന അവതരണം ഓരോ ശ്രോതാവിനും വേറിട്ട അനുഭൂതി സമ്മാനിച്ചു. സ്വരങ്ങളുടെ മാധുര്യവും ലയത്തിന്റെ ഗാംഭീര്യവും നിറഞ്ഞ സംഗീതാവിഷ്‌കാരം ദീര്‍ഘനേരം സദസിനെ ആകര്‍ഷിച്ചു.സമാപനത്തില്‍ സംഘാടകര്‍ ഡോ. പി.വി. ബോസിനെയും വിദ്വാന്‍ ആയുഷ് ദ്വിവേദിയെയും പൊന്നാട അണിയിച്ച് ആദരിച്ചു.ചാലിശ്ശേരിയുടെ അഭിമാനമായ ഡോ. പി.വി. ബോസ് ഇതിനകം ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ സംഗീതജ്ഞനാണ്. കര്‍ണാടക സംഗീതത്തിന്റെ സമ്പന്നമായ പാരമ്പര്യം ലോകവേദികളിലേക്ക് എത്തിച്ച അദ്ദേഹത്തിന്റെ സംഗീതയാത്രയ്ക്ക് ഓറോവില്ലിലെ ഈ നാദയോഗ ജുഗല്‍ബന്ദിയും മറ്റൊരു ശ്രദ്ധേയ അധ്യായമായി.

ADVERTISEMENT
error: Content is protected !!