സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഇനി മുതല്‍ വീടുകളില്‍ എത്തിച്ചു നല്‍കില്ല എന്ന യു.ഡി.എഫ് നിലപാടിനെതിരെ കെ.എസ്.കെ.ടി.യു പ്രതിഷേധം സംഘടിപ്പിച്ചു.കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ പഴഞ്ഞി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴഞ്ഞി വണ്‍വേ ജംഗ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം കെ എസ് കെ ടി യു കുന്നംകുളം ഏരിയ കമ്മിറ്റി ജോയിന്‍ സെക്രട്ടറി എന്‍ കെ ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് എ എ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.
കെ എസ് കെ ടി യു വില്ലേജ് സെക്രട്ടറി കെ കെ സുനില്‍ കുമാര്‍ സ്വാഗതവും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ അരുണ്‍ ദാസ് നന്ദിയും പറഞ്ഞു. വാര്‍ഡ് മെമ്പര്‍ അഞ്ചു സുധീഷ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു മനോഹരന്‍, ദാസന്‍, സെബാസ്റ്റ്യന്‍, പ്രസീന, ബിന്ദു സജീവ് എന്നിവര്‍ നേതൃത്വം നല്‍കി.



