ആഫ്രിക്കന്‍ ഒച്ചുകള്‍ പെരുകുന്നു. കര്‍ഷകരും പ്രദേശവാസികളും ആശങ്കയില്‍. പുന്നയൂര്‍ക്കുളം അണ്ടത്തോട് മേഖലയിലാണ് ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യം വന്‍തോതില്‍ കണ്ടുവരുന്നത്. തങ്ങള്‍പടിയില്‍ അടഞ്ഞു കിടക്കുന്ന കേരള ഹോട്ടല്‍ പരിസരത്താണ് ഇവയെ ധാരാളമായി കാണുന്നത്. ഇത് പ്രദേശവാസികളെ ദുരിതതത്ിലാക്കിയിരിക്കുകയാണ്. . മഴക്കാലം ശക്തമായതോടെയാണ് കൃഷിയിടങ്ങളിലും വീട്ടുപറമ്പുകളിലും വ്യാപകമായി ഇവ പെരുകാന്‍ തുടങ്ങിയിട്ടുള്ളത്. പച്ചക്കറികള്‍, വാഴ, പപ്പായ, തെങ്ങ്, ചേമ്പ് തുടങ്ങിയ വിളകളെ ഇവ വന്‍തോതില്‍ തിന്നുനശിപ്പിക്കുന്നതിഞ്ഞാല്‍ കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. രാത്രികാലങ്ങളിലാണ് ഇവ പ്രധാനമായും പുറത്തിറങ്ങുന്നത്. പകല്‍ സമയങ്ങളില്‍ ഇലകള്‍ക്കടിയിലും മരങ്ങളിലും ചുമരുകളിലും പറ്റിപിടിച്ചിരിക്കുന്നതിഞ്ഞാല്‍ ആരുടെയും ശ്രദ്ധയില്‍ പെടാറില്ല എന്നതാണ് വാസ്തവം. ഇവ മനുഷ്യരുടെ ആരോഗ്യത്തിനും ഭീക്ഷണിയാണ്. ഒച്ചുകളുടെ സ്രവങ്ങളിലൂടെ മസ്തിഷ്‌കജ്വരത്തിന് കാരണമാകുന്ന നിമാവിരകള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. വാര്‍ഡ് മെമ്പറെയും പഞ്ചായത്ത്,ആരോഗ്യ വകുപ്പ്, കൃഷി ഭവന്‍ എന്നിവിടങ്ങളില്‍ വിവരം അറിയിച്ചു. എത്രയും പെട്ടന്ന് ഇവയെ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



