കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഓണചന്ത ആഗസ്റ്റ് 18ന് ആരംഭിക്കും.പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതിയുടെ യോഗം കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബിന്ദു മനോഹരന്‍ അധ്യക്ഷത വഹിച്ചു,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ്,സ്ഥിരം സമിതി അധ്യക്ഷന്മാരായ എം പി രാജന്‍, കെ എം റസാക്ക്, ഷൈലജ അരുണ്‍ ദാസ്, ജനപ്രതിനിധികളായ എന്‍ കെ ചന്ദ്രാവതി,സ്വീറ്റി ഷാജു,മോനിഷ രജീഷ്,അഞ്ചു സുധീഷ്,സ്വപ്ന പ്രിന്‍സ്, സന്ധ്യ ഷിബു, കെ എച്ച് സിദ്ദിക്ക് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ എസ് സുജ, കുടുംബശ്രീ സെക്രട്ടറി സുശീല, അക്കൗണ്ടന്റ് ചിത്ര തുടങ്ങിയവര്‍ സംസാരിച്ചു ആഗസ്റ്റ് 18,19,20 തീയതികളില്‍ ചിറക്കല്‍ സംഗമം പാലസില്‍ വെച്ചാണ് കുടുംബശ്രീയുടെ ആദ്യ ഓണ വിപണന മേള നടത്തുന്നത് മേളയുടെ ഉദ്ഘാടനം കാലത്ത് 10:30ന് കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വഹിക്കും. ആഗസ്റ്റ് 22, 23,24 തീയതികളില്‍ നടക്കുന്ന രണ്ടാം മേള കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന് സമീപമുള്ള ഹയാത്ത് സൂപ്പര്‍ മാര്‍ക്കറ്റ് ഹാളില്‍ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു



