27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Perumpilavu കാട്ടകാമ്പാലിലെ സ്‌കൂളുകള്‍ക്ക് കാരംസ് ബോര്‍ഡ് വിതരണവുമായി ‘സ്‌ട്രൈക് & സ്‌കോര്‍’ പദ്ധതി

കാട്ടകാമ്പാലിലെ സ്‌കൂളുകള്‍ക്ക് കാരംസ് ബോര്‍ഡ് വിതരണവുമായി ‘സ്‌ട്രൈക് & സ്‌കോര്‍’ പദ്ധതി

23

കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും കാരംസ് ബോര്‍ഡ് വിതരണം ചെയ്യുന്ന പദ്ധതി സ്‌ട്രൈക് & സ്‌കോര്‍ ന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിഐപ്പ് അധ്യക്ഷത വഹിച്ചു വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം റസാഖ്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ എന്‍ കെ ചന്ദ്രാവതി, സ്വീറ്റി ഷാജു, മോനിഷ രജീഷ്, സ്വപ്ന പ്രിന്‍സ്,സന്ധ്യ ഷിബു, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബിന്ദു മനോഹരന്‍ പഴഞ്ഞി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൃഷ്ണമൂര്‍ത്തി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ ജെനീര്‍ ലാല്‍, ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക പി എം മേഴ്‌സി തുടങ്ങിയവര്‍ സംസാരിച്ചു.പഞ്ചായത്തിലെ 11 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കാരംസ് ബോര്‍ഡുകള്‍ ബോര്‍ഡുകള്‍ നല്‍കിയത്.ദീര്‍ഘവീക്ഷണത്തോടെ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് വിദ്യാഭ്യാസ മേധാവികളുടെ അകമഴിഞ്ഞ സഹകരണമുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്മാര്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!