25.3 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kechery ദേശാഭിമാനി നാടകോത്സവം ; ബാബു വാക രചിച്ച പ്രൊമോ സോങ്ങ് പുറത്തിറക്കി

ദേശാഭിമാനി നാടകോത്സവം ; ബാബു വാക രചിച്ച പ്രൊമോ സോങ്ങ് പുറത്തിറക്കി

15

എടക്കളത്തൂര്‍ ദേശാഭിമാനി നാടകോത്സവത്തിന്റെ ഭാഗമായി പ്രൊമോ സോങ്ങ് പുറത്തിറക്കി. ആര്‍ട്ടിസ്റ്റും നാടക പ്രവര്‍ത്തകനുമായ ബാബു വാക രചിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാങ്കേതിക സഹായത്തോടെയാണ് ഗാനം ഒരുക്കിയിട്ടുള്ളത്. വരികള്‍ക്കനുസരിച്ചുള്ള സംഗീതവും, ആലാപനവും, ദൃശ്യങ്ങളും എ. ഐ. സംവിധാനം വഴിയാണ് ഗാനത്തിനായി തയ്യാറാക്കിയിരിക്കുന്നത്. നാടക – ടെലിഫിലിം രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ബാബു വാക, ദേശാഭിമാനി നാടകോത്സവത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി സജീവസാനാധ്യമാണ്. നാടകോത്സവത്തിന്റെ സ്ഥിരം പ്രേക്ഷകന്‍ എന്ന നിലയിലുള്ള ഒരു സ്‌നേഹാപഹാരം എന്ന നിലയിലാണ് ഗാനം ഒരുക്കിയതെന്ന് ബാബു പറഞ്ഞു ആഗസ്ത് 16 മുതല്‍ 25 വരെ എടക്കളത്തൂര്‍ ശ്രീ രാമചന്ദ്ര യു. പി. സ്‌കൂളിലാണ് ദേശാഭിമാനി നാടകോത്സവം അരങ്ങേറുന്നത്.

 

ADVERTISEMENT
error: Content is protected !!