മുസ്ലീം ലീഗ് നേതാവായിരുന്ന ഇ.പി.കമറുദ്ദീന്റെ പേരില്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു.ചൂണ്ടല്‍ പഞ്ചായതത്തിലെ 16, 17 വാര്‍ഡുകളിലെ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെട്ടുകാട് ചോറ്റിലപ്പാറ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. വി.എം. മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു.മുസ്ലിംലീഗ് ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് എ. എ.അക്ബര്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് കുന്ദംകുളം മണ്ഡലം വൈസ് പ്രസിഡണ്ട് ഫസലുദ്ദീന്‍ കമറുദ്ദീന്‍ മുഖ്യാതിഥിയായി.മുസ്ലിം ലീഗ് ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് മാസ്റ്റര്‍ വിശിഷ്ടാതിഥിയായി. സെയ്തു മുഹമ്മദ് ഖിറാഅത് നടത്തി .ജനറല്‍ സെക്രട്ടറി പി.എ.സാദിഖ് ഗ്രാമപഞ്ചായത്ത് അംഗം അനുഷ ഷാഫര്‍, ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് എം. എ. സുബൈര്‍, ദുബായ് കെ.എം.സി.സി മുന്‍ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാട്,ലീഗ് റിലീഫ് സെല്‍ ജനറല്‍ കണ്‍വീനര്‍ ആര്‍.എ.ഇസ്ഹാക്ക്,ഷാര്‍ജ കെ.എം.സി.സി മണ്ഡലം ജനറല്‍ സെക്രട്ടറി എ.എം. ഉസ്മാന്‍ ,മുഹമ്മദ് എം.എസ്.എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എ.എം ബിലാല്‍, മുസ്ലിംലീഗ് പഞ്ചായത്ത് ട്രഷറര്‍ നൂറുദ്ദീന്‍ വെട്ടുകാട് എന്നിവര്‍ സംസാരിച്ചു.യു.എസ്.എ യിലെ ഫിലാഡല്‍ഫിയ അക്കാദമി ഓഫ് മാനേജ്‌മെന്റില്‍ നിന്നും പി.ജി. റിസര്‍ച്ച് സ്‌കോളര്‍ ഡി.ഇ.ഐ ട്രാവല്‍ ഗ്രാന്‍ഡ് നേടിയ റജുല അബ്ദുള്‍ റഷീദ്, നീറ്റ് മെറിറ്റില്‍ എം.ബി.ബി.എസ് പ്രവേശനം നേടിയ അഫ്‌സാന അലിമോന്‍, ഫാത്തിമ ടീച്ചര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.മുഹമ്മദ് തൂവാനൂര്‍, ആര്‍.കെ. മൂസക്കുട്ടി ഹാജി, ആര്‍.എം. മൊയ്തുട്ടി എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു.



