മാതാപിതാക്കളുടെ അധ്വാനത്തിന് മകളുടെ സമ്മാനം. ജീവിതത്തിലെ പരിമിതികളെ പഠനത്തിന് മുന്നിലെ തടസ്സമാകാന്‍ അനുവദിക്കാതെ കഠിനാധ്വാനത്തിലൂടെ മുന്നേറിയ കടവല്ലൂര്‍ വട്ടമാവ് സ്വദേശി 23കാരി എ.യു. ഉണ്ണിമായ ആണ് അഭിമാന നേട്ടം സ്വന്തമാക്കിയത്.മാതാപിതാക്കളുടെ അധ്വാനത്തിന് മകളുടെ സമ്മാനം. ജീവിതത്തിലെ പരിമിതികളെ പഠനത്തിന് മുന്നിലെ തടസ്സമാകാന്‍ അനുവദിക്കാതെ കഠിനാധ്വാനത്തിലൂടെ മുന്നേറിയ കടവല്ലൂര്‍ വട്ടമാവ് സ്വദേശി 23കാരി എ.യു. ഉണ്ണിമായ ആണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ എം.എ. സംസ്‌കൃതം ന്യായം പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഉണ്ണിമായ നാടിന്റെ അഭിമാനമായി.തൃപ്പൂണിത്തുറ ഗവണ്‍മെന്റ് സംസ്‌കൃത കോളേജില്‍ നിന്നാണ് ഉണ്ണിമായ എം.എ.സംസ്‌കൃതം പൂര്‍ത്തിയാക്കിയത്.ഇന്ത്യന്‍ ദാര്‍ശനിക പാരമ്പര്യത്തിലെ പ്രധാനപ്പെട്ട തര്‍ക്കശാസ്ത്രജ്ഞാനശാസ്ത്ര ശാഖയായ ന്യായത്തില്‍ യുക്തിപൂര്‍വമായ ചിന്ത, ശരിയായ അറിവിലേക്കുള്ള മാര്‍ഗങ്ങള്‍, പ്രത്യക്ഷം, അനുമാനം, വിവിധ തര്‍ക്കരീതികള്‍ തുടങ്ങിയവയാണ് പ്രധാനമായും പഠിച്ചത്. പ്രാചീന ന്യായസൂത്രങ്ങളില്‍ നിന്ന് നവ്യന്യായ പാരമ്പര്യം വരെയുള്ള തത്ത്വചിന്തകളും , സംസ്‌കൃതഗ്രന്ഥങ്ങളും , ആഴത്തില്‍ പഠിച്ചാണ് ഉണ്ണിമായ ഈ നേട്ടം സ്വന്തമാക്കിയത്.കടവല്ലൂര്‍ കൊരട്ടിക്കര വട്ടമാവ് അച്ചോത്ത്പ്പടിയില്‍ ദിവസവും അധ്വാനിച്ച് കുടുംബം പുലര്‍ത്തുന്ന ഉണ്ണികമലം ദമ്പതികളുടെ മകളാണ് ഉണ്ണിമായ. സാമ്പത്തിക പരിമിതികള്‍ക്കിടയിലും പഠനത്തോടുള്ള ആത്മാര്‍ഥതയും കഠിനാധ്വാനവും കൈവിടാതെയാണ് സര്‍വകലാശാലാ തലത്തില്‍ മികച്ച വിജയം നേടിയത്.വട്ടമാവിന്റെ ചരിത്രത്തില്‍ ആദ്യമായാണ് എസ്.സി. വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി സംസ്‌കൃതത്തില്‍ സര്‍വകലാശാലാ തലത്തില്‍ രണ്ടാം റാങ്ക് നേടുന്നതെന്ന പ്രത്യേകതയും ഉണ്ണിമായയുടെ നേട്ടത്തിനുണ്ട്.കടവല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുന്നംകുളം ചിറളയം ബഥനി സ്‌കൂള്‍, കുന്നംകുളം ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ബിരുദം നേടി. ഉയര്‍ന്ന പഠനത്തിനായി സംസ്‌കൃതത്തില്‍ എം.എ. ന്യായം തെരഞ്ഞെടുത്ത ഉണ്ണിമായ സര്‍വകലാശാലാ പരീക്ഷയില്‍ രണ്ടാം റാങ്ക് സ്വന്തമാക്കുകയായിരുന്നു.കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്ക് മകളുടെ വിജയം കൂടുതല്‍ തിളക്കം നല്‍കിയിരിക്കുകയാണ്. ഒരു കുടുംബത്തിന്റെ സ്വപ്നം സഫലമായതിനൊപ്പം സാധാരണ ജീവിതസാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു പെണ്‍കുട്ടിയുടെ കഴിവിനും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമായി കൂടിയാണ് ഉണ്ണിമായയുടെ നേട്ടം മാറുന്നത്.നേട്ടം അറിഞ്ഞതുമുതല്‍ നിരവധി പേരാണ് ഉണ്ണിമായയെ അഭിനന്ദിക്കാനായി വീട്ടിലെത്തുന്നത്. കഴിഞ്ഞ ദിവസം വട്ടമാവ് നാലാം വാര്‍ഡ് അംഗം രജിത ആനന്ദന്‍, ഡി.വൈ.എഫ്.ഐ. വട്ടമാവ് സെന്റര്‍ യൂണിറ്റ് പ്രസിഡന്റ് സനുഷ, സെക്രട്ടറി അഭിനന്ദ്, പട്ടികജാതി ക്ഷേമ സമിതി അംഗം എ.കെ. വേലായുധന്‍,സി.പി.ഐ.എം. വട്ടമാവ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മറ്റ അംഗവുമായിരുന്ന കെ.സി. കുമാരന്‍,ബ്രാഞ്ച് അംഗങ്ങളായ വി.എം. ബിനു, ആനന്ദന്‍ കെ.എസ്.,ഡി.വൈ.എഫ്.ഐ. കടവല്ലൂര്‍ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗങ്ങളായ രണ്‍ദീപ്, രാജേഷ്, സുജിത്ത്,പി.കെ.എസ്. വട്ടമാവ് യൂണിറ്റ് സെക്രട്ടറി എം.എ. അഭിലാഷ് തുടങ്ങിയവരും നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് ഉണ്ണിമായയെ ആദരിച്ചു.ഉണ്ണികമലം ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തമകളാണ് ഉണ്ണിമായ. ഉമല്‍ സഹോദരനാണ്.
Home Bureaus Perumpilavu മാതാപിതാക്കളുടെ അധ്വാനത്തിന് മകളുടെ സമ്മാനം ; എം.എ. സംസ്‌കൃതം ന്യായം പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി...



