28.4 C
Kunnamkulam
Sunday, August 9, 2026
Home Bureaus Perumpilavu കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കടവല്ലൂര്‍ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കടവല്ലൂര്‍ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

31

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കടവല്ലൂര്‍ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. കടവല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം കെ.പി.സി.സി. മെമ്പര്‍ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. കടവല്ലൂര്‍ പഞ്ചായത്ത് യു.ഡി.എഫ് മെമ്പര്‍മാരെയും, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അഡ്വവൈസറി കമ്മറ്റി അംഗമായി നിയമിതനായ ജോസഫ് ചാലിശ്ശേരിയേയും യോഗത്തില്‍ ആദരിച്ചു. കോണ്‍ഗ്രസ് കടവല്ലൂര്‍ മണ്ഡലം പ്രസിഡണ്ട് പി.കെ.ദേവദാസ്, കുന്നംകുളം നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മഹേഷ് തിപ്പലശ്ശേരി, കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം പ്രസിഡണ്ട് എം ഹരിദാസന്‍, സെക്രട്ടറി എ എ അബ്ദുള്‍ മജീദ്, ട്രഷറര്‍ എം എസ് സിറാജ്, വനിതാ ഫോറം ജില്ലാ പ്രസിഡണ്ട് എം ജെ മേഴ്‌സി, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കടവല്ലൂര്‍ മണ്ഡലം ഭാരവാഹികളായി പ്രസിഡണ്ട്: വേണുഗോപാലന്‍, സെക്രട്ടറി: കെ. എം. അബ്ദുള്‍ റഷീദ്, ട്രഷറര്‍: കെ.എം യൂസഫ്, വനിതാവിഭാഗം പ്രസിഡണ്ട് ഫാന്‍സി സൈമണ്‍, സെക്രട്ടറി പി വി ദീപ എന്നിവരെ തിരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!