സി.പി.ഐ.എം. ചിറനെല്ലൂര്‍ കിഴക്ക് ബ്രാഞ്ചിന്റെ നേതൃത്തത്തില്‍ എസ്. എസ് എല്‍ സി പ്ലസ് ടു പരീക്ഷ വിജയികളായ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എം.ബാലാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേച്ചേരി ലോക്കല്‍ സെക്രട്ടറി ടി.സി. സെബാസ്റ്റ്യന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി. രഘുനാഥ് ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് എന്നിവര്‍ സമ്മാന ദാനം നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം രമ വേലായുധന്‍, ഗ്രാമപഞ്ചായത്തംഗം ടി.കെ.ഹക്കീം ബ്രാഞ്ച് അംഗം എ.എം. സുബൈര്‍ എന്നിവര്‍ സംസാരിച്ചു.



