25.9 C
Kunnamkulam
Sunday, August 9, 2026
Home Bureaus Chavakkad നോ-വെഹിക്കിള്‍ ഡേ ചലഞ്ച് നടത്തി ചാവക്കാട് കുടുംബശ്രീ മോഡല്‍ സിഡിഎസ്

നോ-വെഹിക്കിള്‍ ഡേ ചലഞ്ച് നടത്തി ചാവക്കാട് കുടുംബശ്രീ മോഡല്‍ സിഡിഎസ്

15

ചാവക്കാട് നഗരസഭ കുടുംബശ്രീ മോഡല്‍ സിഡിഎസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്കായി നോ-വെഹിക്കിള്‍ ഡേ ചലഞ്ച് സംഘടിപ്പിച്ചു. ചാവക്കാട് ചത്വരത്തില്‍ നിന്നും കാലത്ത് ആരംഭിച്ച സൈക്കിള്‍ റാലി വഞ്ചിക്കടവ് കുട്ടികളുടെ പാര്‍ക്കില്‍ നഗരസഭ ചെയര്‍മാന്‍ എ.എച്ച്. അക്ബര്‍ ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്ക് ബോധവല്‍ക്കരണ പ്രഭാഷണം നടത്തി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എന്‍.കെ. പ്രസന്ന അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രദേശത്തെ നിരവധി വാര്‍ഡുകളിലെ കുട്ടികള്‍ സൈക്കിള്‍ ചലഞ്ചിന്റെ ഭാഗമായി പങ്കെടുത്തു. ബാലസഭ ഉപസമിതി കണ്‍വീനര്‍ നബല കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിന് ഉപസമിതി കണ്‍വീനര്‍ ഷിനി നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!