ചൊവ്വന്നൂര്‍ ശ്രീ കല്ലഴി വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി ഗജപൂജ, ആനയൂട്ട് ചടങ്ങുകള്‍ നടന്നു. രാവിലെ അഷ്ടദ്രവ്യഗണപതി ഹോമം നവകം, പഞ്ജഗവ്യം എന്നിവ ഉണ്ടായി.. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കക്കാട് വാസുദേവന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി രാജീവ് നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ എം.ബിജുബാല്‍ , കെ.കെ.രമേഷ്, പരമുനായര്‍ , മോഹനന്‍ നായര്‍, സുധ വി.എസ്, സജി വി , വി.ഹരിദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



