ചാലിശ്ശേരി ദൃശ്യ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് 30 ആം വാര്‍ഷിക പൊതുയോഗം നടത്തി. ചാലിശ്ശേരി സയോണ്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗത്തില്‍ വാര്‍ഷിക വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. 26- 27 വര്‍ഷത്തിലേക്കുള്ള ഭരണസമിതി അംഗങ്ങളായി ടി എം സുലൈമാന്‍ പ്രസിഡന്റ്, രാജു എം വി സെക്രട്ടറി, ഹരിദാസ് പി കെ ട്രസ്റ്റി, വൈസ് പ്രസിഡണ്ടായി പി എസ് വിനു, ജോയിന്‍ സെക്രട്ടറിയായി ടി കെ ഹമീദി്, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി വിനോദ് ടി എം, ബാബു ജോര്‍ജ്, ജോണ്‍സണ്‍ എ സി, അശോകന്‍ പി കെ, എന്നിവരേയും തരിഞ്ഞെടുത്തു. കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിനായി റോബര്‍ട്ട് തമ്പിയെയും ബോബന്‍ പോള്‍ സി യേയും ചുമതലപ്പെടുത്തി. യോഗത്തിന് സെക്രട്ടറി എം വി രാജു സ്വാഗതവും ജോയിന്‍ സെക്രട്ടറി ഹമീദ് ടി കെ നന്ദിയും പറഞ്ഞു.



