28.4 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Perumpilavu പൊറവൂര്‍ ശിവ – വിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ഒരുക്കങ്ങളായി

പൊറവൂര്‍ ശിവ – വിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ഒരുക്കങ്ങളായി

12

പെരുമ്പിലാവ് പൊറവൂര്‍ ശിവ – വിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്കായുള്ള ഒരുക്കങ്ങളായി. ശിവക്ഷേത്രത്തിനു പുറകില്‍ ക്ഷേത്രക്കുളം വരുന്ന കേരളത്തിലെ അപൂര്‍വ്വം അമ്പലങ്ങളില്‍ ഒന്നായ ഇവിടെ കുളിച്ചു തര്‍പ്പണം നടത്തിയാല്‍ ഗംഗാ സ്‌നാനം നടത്തിയതിനു സമമാണെന്നാണ് ഐതീഹ്യം. ക്ഷേത്രത്തിനു പുറത്തു പ്രത്യേകം തയ്യാറക്കിയ പന്തലില്‍ പുലര്‍ച്ചെ നാലു മണിമുതല്‍ ബലിയിടല്‍ ആരംഭിക്കും. തിരുനാവായ ഗോകുല്‍ നാരായണന്‍ ഇളയതിന്റെ കാര്‍മ്മികത്വത്തിലാണ് തര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. ക്ഷേത്രത്തില്‍ നിത്യപൂജകള്‍ക്കു പുറമെ പിതൃമേഷത്തിനായുള്ള സായൂജ്യ പൂജ, തിലഹോമം എന്നീ പ്രത്യേക വഴിപാടുകളും നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!