29.1 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Velur കര്‍ക്കിടക വാവുബലി ബലിതര്‍പ്പണം ; രാമന്‍ചിറ ശ്രീരാമ ക്ഷേത്രത്തില്‍ ലഘുഭക്ഷണ വിതരണം നടത്തി

കര്‍ക്കിടക വാവുബലി ബലിതര്‍പ്പണം ; രാമന്‍ചിറ ശ്രീരാമ ക്ഷേത്രത്തില്‍ ലഘുഭക്ഷണ വിതരണം നടത്തി

21

കോണ്‍ഗ്രസ്സ് സേവാദള്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി ബലിതര്‍പ്പണത്തിന് അമലനഗര്‍ രാമന്‍ചിറ ശ്രീരാമ ക്ഷേത്രംത്തില്‍ ബലിയിടാനെത്തിയവര്‍ക്ക് ലഘുഭക്ഷണ വിതരണം നടത്തി. കോണ്‍ഗ്രസ്സ് സേവാദള്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് പി.ഡി. റപ്പായി അധ്യക്ഷത വഹിച്ചു. ക്ഷേത്രം കമ്മിറ്റി സെക്രട്ടറി സജി ഉത്ഘാടനം ചെയ്തു.
കോണ്‍ഗ്രസ്സ് സേവാദള്‍ സംസ്ഥാന സെക്രട്ടറി ബാബു ജോസഫ് പുത്തനങ്ങാടി, ജില്ലാ വൈസ് പ്രസിഡന്റ് ആന്റോ ജേക്കബ്, ഹരീഷ് കുമാര്‍ പി.എന്‍, സത്യന്‍ കെ.എസ്, സിജോ സി.ജെ, കോണ്‍ഗ്രസ്സ് സേവാദള്‍ യങ് ബ്രിഗേഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ബിജോഷ് ടി.ജെ, വൈസ് കോര്‍ഡിനേറ്റര്‍ ഡിജോ ആര്‍. പുത്തൂക്കര എന്നിവര്‍ നേതൃത്വം നല്‍കി

 

ADVERTISEMENT
error: Content is protected !!