26.9 C
Kunnamkulam
Saturday, September 26, 2026
Home Bureaus Erumapetty വരവൂരില്‍ വീട്ടുപറമ്പിലെ കിണറ്റില്‍ ഗൃഹനാഥയെ മരിച്ച നിലയില്‍ കണ്ടെത്തി

വരവൂരില്‍ വീട്ടുപറമ്പിലെ കിണറ്റില്‍ ഗൃഹനാഥയെ മരിച്ച നിലയില്‍ കണ്ടെത്തി

109

വരവൂരില്‍ വീട്ടുപറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ ഗൃഹനാഥയെ മരിച്ച നിലയില്‍ കണ്ടെത്തി. വരവൂര്‍ ഹൈസ്‌കൂളിന് പിന്‍വശത്ത് താമസിക്കുന്ന മേച്ചേരി വീട്ടില്‍ നാരായണന്‍ നായരുടെ ഭാര്യ ശ്രീദേവി (69) ആണ് മരിച്ചത്.രാവിലെ എഴുന്നേറ്റ് പുറത്തു നടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് കിണറ്റില്‍ വീണതാണെന്നാണ് പ്രാഥമിക നിഗമനം. ശ്രീദേവിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ രാവിലെ ഏഴരയോടെ മകളാണ് മൃതദേഹം കിണറ്റില്‍ കണ്ടത്.വിവരമറിയിച്ചതിനെ തുടര്‍ന്ന് വടക്കാഞ്ചേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്തു. തുടര്‍ നടപടികള്‍ക്കായി അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

ADVERTISEMENT
error: Content is protected !!