25.5 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu കാളാച്ചാലില്‍ ബസുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്

കാളാച്ചാലില്‍ ബസുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്

97

ചങ്ങരംകുളം കാളാച്ചാലില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം.തിരുവനന്തപുരത്ത് നിന്ന് സുല്‍ത്താന്‍ ബത്തേരി പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസും കാസര്‍കോട് നിന്നും കോട്ടയം പോകുന്ന മിന്നലും ഒരു പ്രൈവറ്റ് ബസ്സും തമ്മിലാണ് കൂട്ടിയടിച്ചത്.അപകടത്തില്‍ പരിക്കേറ്റവരെ ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.മിന്നല്‍ ബസ്സ് സ്വകാര്യ ബസ്സിനെ മറി കടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസിലും എതിരെവന്ന കെഎസ്ആര്‍ടിസി യിലും ഇടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് കയറി നില്‍കുകയായിരുന്നു.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.അപകടത്തെ തുടര്‍ന്ന് ഏറെ നേരം സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു.

ADVERTISEMENT
error: Content is protected !!