27.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Kechery മിലാദ് കോണ്‍ഫ്രന്‍സിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

മിലാദ് കോണ്‍ഫ്രന്‍സിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

55

കേരള മുസ്ലിം ജമാഅത്ത് വടക്കേക്കാട് സോണിന്റെ നേതൃത്വത്തില്‍ നടത്തുന്ന മിലാദ് കോണ്‍ഫ്രന്‍സിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. വടക്കേക്കാട് കൊമ്പത്തേല്‍ പടി മിസ്ബാഹുല്‍ ഹുദ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം തുടങ്ങിയ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ വിസി ഉമ്മര്‍ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ ഹുസ്സന്‍ കൊച്ചന്നൂര്‍ സ്വാഗതം പറഞ്ഞു. അബ്ദുള്ളക്കുട്ടി മുസ്ലിയാര്‍ കല്ലൂര്, അബ്ദുറഹ്‌മാന്‍ ഫൈസി, ഹുസൈന്‍ അന്‍വരി, അബ്ദുറസാഖ് അസഹരി, അബ്ദുസ്സലാം ഹാജി, അബ്ദുറഹ്‌മാന്‍ ദാരിമി, അബു ഹാജി, മുഹമ്മദാലി വടുതല തുടങ്ങിയവര്‍ പങ്കെടുത്തു. ഓഗസ്റ്റ് 30ന് നടക്കുന്ന മിലാദ് കോണ്‍ഫറന്‍സില്‍ എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് റാഷിദ് ബുഹാരി ഇരിങ്കണ്ണൂര്‍ മദ്ഹ് റസ്സൂല്‍ പ്രഭാഷണം നടത്തും.

 

ADVERTISEMENT
error: Content is protected !!