മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി. എസിന്റെ നേതൃത്വത്തില്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുക്കിയ ചെണ്ടുമല്ലിയുടെയും വാടാര്‍മല്ലിയുടെയും വിളവെടുപ്പിന് ഒരുങ്ങി.15 -ാം വാര്‍ഡില്‍ നിറപൊലിമ പദ്ധതിയുടെ ഭാഗമായി ഭൂമിക ജെ.എല്‍ ജി ഗ്രൂപ്പ് നടത്തിയ ചെണ്ടുമല്ലിയും, വാടാര്‍മല്ലിയുമാണ് വിളവെടുപ്പിന് ഒരുങ്ങിയത്. 25 സെന്റിലാണ് കുടുംബശ്രീ പ്രവര്‍ത്തര്‍ കൃഷി ചെയ്തത്. മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ തിരുനെല്ലൂര്‍, പെരുവല്ലൂര്‍, താണവീഥി, മാനിന , പറമ്പന്തളി, പൂഞ്ചിറ, മുല്ലശ്ശേരി എന്നിവിടങ്ങളിലും പൂകൃഷി വിളവെടുപ്പിന് സജ്ജമായിട്ടുണ്ട്.കുടുംബശ്രീയുടെ തന്നെ ഓണക്കനിയുടെ ഭാഗമായി പച്ചക്കറി കൃഷി, നേന്ത്രവാഴ കൃഷി എന്നിവയും വയല്‍ക്കിളി, ധ്വനി , പവിഴം , ഗ്രാമനന്ദ , ധനലക്ഷ്മി,പ്രകൃതി , വിള , സമൃദ്ധി എന്നി ജെ എല്‍ ജികളുടെ നേതൃത്വത്തില്‍ ചെയ്തു വരുന്നുണ്ട്. ഈ പ്രദേശത്ത് വ്യാപകമായി മയില്‍ , കാട്ടുപന്നിശല്യം ഉള്ളതിനാല്‍ കൃഷിക്കാര്‍ ഏറെ ദുരിതത്തിലാണെന്ന് അഗ്രികള്‍ച്ചറല്‍ റിസോഴ്‌സ് പേഴ്‌സണ്‍ നീതു സഞ്ജിത്ത് പറഞ്ഞു.



