26.9 C
Kunnamkulam
Saturday, September 26, 2026
Home Bureaus Punnayurkulam നാടുനടുങ്ങിയ ദുരന്തം: മാറഞ്ചേരിയില്‍ വീടിനകത്ത് തീ പിടിച്ച് പൊള്ളലേറ്റ മൂന്നുപേര്‍ മരിച്ചു

നാടുനടുങ്ങിയ ദുരന്തം: മാറഞ്ചേരിയില്‍ വീടിനകത്ത് തീ പിടിച്ച് പൊള്ളലേറ്റ മൂന്നുപേര്‍ മരിച്ചു

291

നാടുനടുങ്ങിയ ദുരന്തം: മാറഞ്ചേരി കാഞ്ഞിരമുക്കില്‍ വീടിനകത്ത് തീ പിടിച്ച് പൊള്ളലേറ്റ മൂന്നുപേര്‍ മരിച്ചു. ഗൃഹനാഥന്‍ ഉള്‍പ്പെടെ മൂന്നുപേരാണ് വെന്തു മരിച്ചത്. പുറങ്ങ് പുളിക്കക്കടവ് പാലത്തിനു സമീപം ഏറാട്ട് വീട്ടില്‍ മണികണ്ഠന്‍ (50), അമ്മ സരസ്വതി (70), ഭാര്യ റീന (42) എന്നിവരാണ് വെന്തു മരിച്ചത്. പൊള്ളലേറ്റ മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച മണികണ്ഠന്‍ – റീന എന്നിവരുടെ മക്കളായ നന്ദന (22), അനിരുദ്ധന്‍ (20) എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് നാട് വിറങ്ങലിച്ചുപോയ ദുരന്തം ഉണ്ടായത്.

ADVERTISEMENT
error: Content is protected !!