26.3 C
Kunnamkulam
Thursday, August 13, 2026
Home Bureaus Erumapetty ധാര്‍മ്മികനിലവാരമുള്ള സമൂഹമാണ് നാടിന്റെ യഥാര്‍ത്ഥ കരുത്ത് ; എസ്.വൈ.എസ് തസ്‌കിയ സമ്മേളനം

ധാര്‍മ്മികനിലവാരമുള്ള സമൂഹമാണ് നാടിന്റെ യഥാര്‍ത്ഥ കരുത്ത് ; എസ്.വൈ.എസ് തസ്‌കിയ സമ്മേളനം

13

ധാര്‍മ്മികനിലവാരമുള്ള സമൂഹമാണ് നാടിന്റെ യഥാര്‍ത്ഥ കരുത്ത് എന്നും വ്യക്തിപരമായ മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്തങ്ങളും പാലിക്കുന്ന മനുഷ്യരാണ് സുരക്ഷിത സമൂഹത്തെ സൃഷ്ടിക്കുന്നതെന്നും ധര്‍മാധിഷ്ടിത സമൂഹത്തെ നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് എസ്. വൈ.എസ്.തസ്‌കിയ സമ്മേളനം ആഹ്വാനം ചെയ്തു. എരുമപ്പെട്ടിയില്‍ നടന്ന സംസ്ഥാന തല ഉദ്ഘാടനം കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ്യിദ്ദീന്‍ കുട്ടി മുസ് ലിയാര്‍ നിര്‍വഹിച്ചു. സമസ്ത സാങ്കേതികവിദ്യയും ഭൗതിക സാഹചര്യങ്ങളും എത്രതന്നെ വളര്‍ന്നാലും ധാര്‍മ്മിക അടിത്തറയില്ലാത്ത വളര്‍ച്ച അപൂര്‍ണ്ണമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പരസ്പരബഹുമാനം, സത്യസന്ധത, സഹജീവി സ്‌നേഹം, നീതിബോധം എന്നിവയില്‍ അധിഷ്ഠിതമായ ഒരു അന്തരീക്ഷമാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യമെന്നും ലഹരിയുപയോഗം, കുറ്റകൃത്യങ്ങള്‍, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അപചയങ്ങള്‍ എന്നിവ വര്‍ദ്ധിച്ചുവരുന്ന പുതിയ കാലഘട്ടത്തില്‍ നന്മയും ധര്‍മ്മവും മുന്‍നിര്‍ത്തിയുള്ള പ്രതിരോധം ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞുസമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 650 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ആത്മീയ സംഗമമാണ് തസ്‌കിയ സമ്മേളനം..എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി എം.എം.ഇബ്രാഹിം അധ്യക്ഷത വഹിച്ചു.സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി അനസ് അമാനി മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡണ്ട് ബശീര്‍ അശ്റഫി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അശ്റഫ് അഹ്‌സനി ആനക്കര,ജില്ല ഭാരവാഹികളായ ഇസ്ഹാഖ് സഖാഫി, പി. എം സൈഫുദ്ദീന്‍,പി.എസ്.എം റഫീഖ്, ശാനിഫ് കേച്ചേരി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!