26.3 C
Kunnamkulam
Thursday, August 13, 2026
Home Bureaus Guruvayur ലയണ്‍സ് ക്ലബ് ഗുരുവായൂരിന് പുതിയ സാരഥികള്‍ ; വിവിധ സേവന പദ്ധതികള്‍ക്കും തുടക്കം

ലയണ്‍സ് ക്ലബ് ഗുരുവായൂരിന് പുതിയ സാരഥികള്‍ ; വിവിധ സേവന പദ്ധതികള്‍ക്കും തുടക്കം

33

ലയണ്‍സ് ക്ലബ്ബ് ഓഫ് ഗുരുവായൂര്‍ 2026 – 27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും അക്കാദമിക് അവാര്‍ഡ് വിതരണവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. ക്ലബ് പ്രസിഡന്റ് സന്തോഷ് ജാക്ക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ രണ്ടാം വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ലയണ്‍ സി.എ.വിമല്‍ വേണു മുഖ്യാതിഥിയായി പങ്കെടുത്തു. സെക്രട്ടറി ലയണ്‍ ഒ.ടി.സൈമണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലിംസ സോജു മുഖ്യാതിഥിയെ പരിചയപ്പെടുത്തി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പി.ആര്‍.ബിജു പ്രസിഡന്റായും കെ.ബി.ഷൈജു സെക്രട്ടറിയായും, ഹിരണ്‍ ലോറന്‍സ് ട്രഷററായും ചുമതലയേറ്റു. ക്ലബ്ബിന്റെ പുതിയ സേവന പദ്ധതികളുടെ ഉദ്ഘാടനം, പുതിയ അംഗങ്ങളെ ക്ലബ്ബിലേക്ക് സ്വീകരിക്കലും നടന്നു. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു. റീജിയന്‍ ചെയര്‍പേഴ്‌സണ്‍ സന്തോഷ് കുമാര്‍, ഇന്‍കമിംഗ് സെക്രട്ടറി കെ.ബി.ഷൈജു എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!