26.1 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Thrithala എടപ്പാളില്‍ റോഡ് മുറിച്ച് കടക്കുന്നവരെ ബസിടിച്ചുണ്ടായ അപകടം; മരണം രണ്ടായി

എടപ്പാളില്‍ റോഡ് മുറിച്ച് കടക്കുന്നവരെ ബസിടിച്ചുണ്ടായ അപകടം; മരണം രണ്ടായി

174

എടപ്പാളില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് രണ്ട് പേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ 53 വയസുള്ള മാരിയപ്പന്‍, 44 വയസുള്ള മുരുകേശന്‍ എന്നിവരാണ് മരിച്ചത്. അപകടത്തിനിടയാക്കിയ ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചതിനെ തുടര്‍ന്ന് മറ്റു രണ്ട് പേര്‍ക്കും പരിക്കേറ്റു. വ്യാഴാഴ്ച കാലത്ത് എട്ടരയോടെയാണ് അപകടം. തൃശ്ശൂര്‍ റോഡില്‍ ബസ്റ്റോപ്പിന് സമീപത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് തമിഴ്‌നാട് സ്വദേശികളെ സ്വകാര്യ ബസ്സ് ഇടിച്ചത്. ഗുരുതമായി പരിക്കേറ്റ് റോഡില്‍ കിടന്ന ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാരിയപ്പന്‍ മരിച്ചിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കകം മുരുകേശനും മരണത്തിന് കീഴടങ്ങി. ഇതേ ബസ്സ് തട്ടി പരിക്കേറ്റ ഓട്ടോറിക്ഷയിലും ബൈക്കിലും ഉണ്ടായിരുന്നവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!