28.9 C
Kunnamkulam
Thursday, August 13, 2026
Home Bureaus Kunnamkulam ഗതാഗതക്കുരുക്കില്‍ വലഞ്ഞ് കുന്നംകുളം നഗരം

ഗതാഗതക്കുരുക്കില്‍ വലഞ്ഞ് കുന്നംകുളം നഗരം

56

കുന്നംകുളത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക്. നഗരമധ്യത്തിലും സമീപ പാതകളിലും മണിക്കൂറുകളോളം സമയമെടുത്താണ് വാഹനങ്ങള്‍ ഇഴഞ്ഞ് നീങ്ങിയത്. നഗരത്തിലും പ്രധാന അനുബന്ധ പാതകളിലും മണിക്കൂറുകളോളം നീളുന്ന രൂക്ഷമായ ഗതാഗതക്കുരുക്കാണ് വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടായത്. കോഴിക്കോട്, ഗുരുവായൂര്‍, പട്ടാമ്പി റോഡുകളിലേക്ക് എത്തിച്ചേരാവുന്ന വണ്‍വേ റോഡുകളിലുമാണ് ഗതാഗത കുരുക്ക് രൂക്ഷമായ സ്ഥിതിയുണ്ടായത്. തിരക്കേറിയ സമയങ്ങളില്‍ വണ്‍വേ ലംഘിച്ച് വാഹനങ്ങള്‍ കയറി വരുന്നതാണ് കുരുക്കിന് കാരണമായത്.കൂടാതെ ഓണവിപണി സജീവമായതോടെ നഗരത്തിലേക്ക് ആളുകളുടെയും വാഹനങ്ങളുടെയും ഒഴുക്ക് വര്‍ദ്ധിച്ചതും പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നുണ്ട്. വണ്‍വേകളില്‍ കഴിഞ്ഞ ദിവസം മുതല്‍ പോലീസ് സാന്നിധ്യമുണ്ടെങ്കിലും ഇവര്‍ മാറിയാല്‍ ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും വണ്‍വേ തെറ്റിച്ച് ഈ വഴികളിലൂടെ ഇടിച്ച് കയറുന്ന സ്ഥിതിയാണ്. പോലീസ് ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ ഓണം അടുത്തതോടെ ഇനി വരുന്ന ദിവങ്ങളില്‍ നഗരം കേന്ദ്രീകരിച്ചുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും താളം തെറ്റാനാണ് സാധ്യത.

 

ADVERTISEMENT
error: Content is protected !!