കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂര്‍ യൂണിറ്റ് യൂത്ത് വിങ്ങ് മൂന്നാം വാര്‍ഷികാഘോഷം ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ യൂത്ത് വിംഗ് പ്രസിഡണ്ട് കെ. രമേഷ് അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു. ഗുരുവായൂര്‍ എസിപി എം. സുരേന്ദ്രന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് പ്രതീഷ് പോള്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജകമണ്ഡലം ചെയര്‍മാന്‍ ലൂക്കോസ് തലക്കോട്ടൂര്‍, ജനറല്‍ കണ്‍വീനര്‍ ജോജി തോമസ്, വിഷ്ണു കൃഷ്ണകുമാര്‍, ജെഫിന്‍ ജോണി, രമേശ് കുമാര്‍ പുതൂര്‍, സ്റ്റീഫന്‍ ജോസ്, ഇ. വിജയലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.


