28.5 C
Kunnamkulam
Friday, August 14, 2026
Home Bureaus Kunnamkulam വിദ്യാർഥികൾക്ക് ‘ഫലമിത്രം’ പദ്ധതിയുമായി കുന്നംകുളം കൃഷിഭവൻ

വിദ്യാർഥികൾക്ക് ‘ഫലമിത്രം’ പദ്ധതിയുമായി കുന്നംകുളം കൃഷിഭവൻ

27

വിദ്യാര്‍ഥികളില്‍ പോഷകാഹാര ശീലം വളര്‍ത്തുന്നതിനും വിവിധ പഴവര്‍ഗങ്ങളെ പരിചയപ്പെടുത്തുന്നതിനുമായി കേരള കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കുന്നംകുളം കൃഷിഭവന്‍ നടപ്പാക്കുന്ന ‘ഫലമിത്രം’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കുന്നംകുളം ഡഫ് സ്‌കൂളില്‍ വെച്ച് നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ നിര്‍വ്വഹിച്ചു. കുന്നംകുളം നഗരസഭാ പരിധിയിലെ കൃഷിഭവന് കീഴിലുള്ള 12 വിദ്യാലയങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി വിവിധ പഴവര്‍ഗ തൈകള്‍ വിതരണം ചെയ്ത് ഫലത്തോട്ടങ്ങള്‍ ഒരുക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് പോഷകസമൃദ്ധമായ പഴവര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം കൃഷിയുമായി നേരിട്ട് പരിചയപ്പെടാനും തൈകളുടെ പരിപാലനത്തിലൂടെ കാര്‍ഷികബോധം വളര്‍ത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെയായിരിക്കും സ്‌കൂള്‍ പരിസരങ്ങളില്‍ ഫലത്തോട്ടങ്ങള്‍ പരിപാലിക്കുക. പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ ഒരുക്കുന്ന ഫലത്തോട്ടങ്ങള്‍ക്ക് മല്ലിക്കൂട്ട്, അമ്രക്കൂട്ട്, കിരണ്‍കൂട്ട്, രത്‌നക്കൂട്ട്, നീലക്കൂട്ട്, അരുണക്കൂട്ട്, മഞ്ജരിക്കൂട്ട്, കനകക്കൂട്ട്, സിന്ധുക്കൂട്ട്, അമൃതക്കൂട്ട്, സുവര്‍ണക്കൂട്ട് എന്നിങ്ങനെ വ്യത്യസ്തങ്ങളായ പേരുകളാണ് നല്‍കിയിട്ടുള്ളത്. ചടങ്ങില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിഷ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. സോമശേഖരന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍ഷാ ജിജു, വാര്‍ഡ് കൗണ്‍സിലര്‍ ബീന ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.കുന്നംകുളം ഗവ. ബ്ലൈന്‍ഡ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കൗസിയ ടീച്ചര്‍, ഗവ. ഹൈസ്‌കൂള്‍ ഫോര്‍ ഡെഫ് ഹെഡ്മിസ്ട്രസ് ഡോ. സിതാര ജെ. ആര്‍., ഗവ. വി.എച്ച്.എസ് ഫോര്‍ ഡെഫ് പ്രിന്‍സിപ്പല്‍ വിപിന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. കുന്നംകുളം കൃഷി ഓഫീസര്‍ എസ്. ജയന്‍ പദ്ധതി വിശദീകരിച്ചു.

ADVERTISEMENT
error: Content is protected !!