ബഡ്‌സ് വാരാചരണത്തിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌പെക്ട്രം ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ രക്ഷാകര്‍തൃ സംഗമം സംഘടിപ്പിച്ചു.കുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും രക്ഷിതാക്കള്‍ക്ക് പരസ്പരം ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നതിനും സംഗമം വേദിയായി.”ഒരുമിച്ച് ചിരിക്കാം..ഒരുമിച്ച് മുന്നേറാം” എന്ന സന്ദേശത്തോടെയാണ് ബഡ്‌സ് വാരാചരണത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാബിറ ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സംഗീത രാജന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹസീബ് കോക്കൂര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ കെ ഇസ്മായില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സജ്‌ന ഫിറോസ് തുടങ്ങിയവര്‍ സംസാരിച്ചു.



