28.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Perumpilavu സ്ത്രീസുരക്ഷാ പദ്ധതിയിലെ അട്ടിമറി ; ചങ്ങരംകുളത്ത് മഹിളാ അസോസിയേഷന്‍ പ്രതിഷേധം

സ്ത്രീസുരക്ഷാ പദ്ധതിയിലെ അട്ടിമറി ; ചങ്ങരംകുളത്ത് മഹിളാ അസോസിയേഷന്‍ പ്രതിഷേധം

8

എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയ സ്ത്രീസുരക്ഷാ പദ്ധതികള്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ച് ആലങ്കോട്, നന്നംമുക്ക് മഹിളാ അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ ചങ്ങരംകുളം സെന്ററില്‍ പ്രതിഷേധം സംഘടിപ്പിച്ചു.സി.പി.ഐ.എം. ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ റാലി ചങ്ങരംകുളം ടൗണ്‍ ചുറ്റി ഹൈവേയില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം സി.പി.ഐ.എം. എടപ്പാള്‍ ഏരിയ കമ്മിറ്റി അംഗം പി. വിജയന്‍ ഉദ്ഘാടനം ചെയ്തു.മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം ആരിഫ് നാസര്‍ അധ്യക്ഷത വഹിച്ചു.മുന്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മഹിളാ അസോസിയേഷന്‍ ഏരിയ കമ്മിറ്റി അംഗവുമായ മിസിരിയ സൈഫുദ്ദീന്‍, ആലങ്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.വി. ഉണ്ണി, നന്നംമുക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം. അജയ്‌ഘോഷ്, എടപ്പാള്‍ ഏരിയ കമ്മിറ്റി അംഗം വി.വി. കുഞ്ഞുമുഹമ്മദ്, ആലങ്കോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പ്രബിത എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!