25.4 C
Kunnamkulam
Friday, August 14, 2026
Home Bureaus Chavakkad ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകളുമായി അജ്ഞാതന്‍ മുങ്ങി

ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകളുമായി അജ്ഞാതന്‍ മുങ്ങി

20

ചാവക്കാട് സെന്ററില്‍ വര്‍ഷങ്ങളായി സ്‌കൂട്ടറില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന 67കാരനെ കബളിപ്പിച്ച് 3350 രൂപയുടെ 67 ലോട്ടറി ടിക്കറ്റുകളുമായി അജ്ഞാതന്‍ മുങ്ങി. കഴിഞ്ഞദിവസം വൈകീട്ടോടെയായിരുന്നു സംഭവം. റോഡരികില്‍ സ്‌കൂട്ടറില്‍ ലോട്ടറി കച്ചവടം നടത്തുന്ന ചാവക്കാട് സ്വദേശിയായ പള്ളിപ്പറമ്പില്‍ അസൈനാരുടെ ലോട്ടറി ടിക്കറ്റുകളാണ് തന്ത്രപരമായി കവര്‍ന്നത്.

തന്റെ കൈയില്‍ 12,000 രൂപയുടെ ലോട്ടറി സമ്മാനാര്‍ഹമായ ടിക്കറ്റ് ഉണ്ടെന്ന് അസൈനാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് സമ്മാനത്തുകയ്ക്ക് പകരമായി കാരുണ്യ ലോട്ടറിയുടെ 5 സെറ്റ് ടിക്കറ്റുകളും 7 ഒറ്റ ടിക്കറ്റുകളും ഉള്‍പ്പെടെ 33,50 രൂപയുടെ ടിക്കറ്റുകള്‍ തട്ടിയെടുക്കുകയായിരുന്നു. ടിക്കറ്റുകള്‍ കൈക്കലാക്കിയ ശേഷം പണമോ സമ്മാന ടിക്കറ്റോ നല്‍കാതെ തട്ടിപ്പുകാരന്‍ കടന്നുകളഞ്ഞു. സംഭവത്തില്‍ അസൈനാര്‍ ചാവക്കാട് പോലീസില്‍ പരാതി നല്‍കിയതനുസരിച്ച് പ്രദേശത്തെ നിരീക്ഷ ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു

ADVERTISEMENT
error: Content is protected !!