25.4 C
Kunnamkulam
Friday, August 14, 2026
Home Bureaus Punnayurkulam ഉപ്പുങ്ങലില്‍ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു

ഉപ്പുങ്ങലില്‍ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു

24

പുന്നയൂര്‍ക്കുളം ഉപ്പുങ്ങലില്‍ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. പുഞ്ചപ്പാടം റോഡിന് സമീപം താമസിക്കുന്ന എരണ്ടന്‍ങ്കട്ടയില്‍ മുഹമ്മദിന്റെ വീടിന്റെ മതിലാണ് തകര്‍ന്നത്. ഇവിടെ അപകടകരമായ തരത്തില്‍ വളവുള്ളതിനാല്‍ ഇത്തരത്തിലുള്ള അപകടം നിത്യ സംഭവമായി മാറിയിരിക്കുകയാണ്. പുഞ്ച പാടം റോഡ് നവീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് സ്ഥാപിച്ചിരുന്ന മാര്‍ബിള്‍ ഫലകവും തകര്‍ന്നിട്ടുണ്ട്. ചങ്ങരംകുളത്ത് നിന്ന് പുന്നയൂര്‍ക്കുളത്തേക്ക് വരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നെങ്കിലും കാറില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!