27.7 C
Kunnamkulam
Tuesday, September 29, 2026
Home Uncategorized ശൂനോയോ പെരുന്നാള്‍ ആഘോഷിച്ച് സുറിയാനി ക്രിസ്ത്യാനികള്‍

ശൂനോയോ പെരുന്നാള്‍ ആഘോഷിച്ച് സുറിയാനി ക്രിസ്ത്യാനികള്‍

66

ലോകമെമ്പാടും സുറിയാനി ക്രിസ്ത്യാനികള്‍ ആഗസ്റ്റ് 15ന് ദൈവമാതാവിന്റെ ശൂനോയോ പെരുന്നാള്‍ ആഘോഷിച്ചു. പരിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പിന്റെ സ്മരണാര്‍ത്ഥമാണ് സഭ ശൂനോയോ നോമ്പും, പെരുന്നാളും ആചരിക്കുന്നത്. കുന്നംകുളം പാറയില്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ നെപ്പന്‍സ് റോഡിലേ സെന്റ് മേരീസ് കുരിശ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു. 14-ാം തീയ്യതി വെള്ളിയാഴ്ച വൈകിട്ട് 7 ന് സന്ധ്യാ നമസ്‌കാരം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ച എന്നിവയും 15 നു രാവിലെ 6:15 ന് പ്രഭാത നമസ്‌കാരം 7ന് വി. കുര്‍ബാന, സ്‌നേഹ വിരുന്ന് എന്നിവയും ഉണ്ടായിരിന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വികാരി ഫാ. സക്കറിയ കൊള്ളന്നൂര്‍, കൈസ്ഥാനി അരുണ്‍ വിജോയ്, സെക്രട്ടറി ടി.എം വര്‍ഗ്ഗീസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!