24.8 C
Kunnamkulam
Wednesday, November 18, 2026
Home CCTV Desk സംസ്ഥാനത്ത് ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു ; ഇനി ചുരിദാറും ചെരിപ്പും ധരിക്കാം

സംസ്ഥാനത്ത് ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു ; ഇനി ചുരിദാറും ചെരിപ്പും ധരിക്കാം

90

ഗര്‍ഭിണികളായ വനിതാ പൊലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്, ഷാള്‍, സാന്‍ഡല്‍ എന്നിവ ധരിക്കാനാണ് അനുമതി. പൊലീസ് ആസ്ഥാന ഐജി ഹര്‍ഷിത അത്തല്ലൂരിയാണ് ഉത്തരവിറക്കിയത്.സംസ്ഥാനത്ത് എല്ലാ പൊലീസുകാര്‍ക്കും നിലവില്‍ പൊതുവായ ഒരു യൂണിഫോം കോഡ് ആണ് ഉള്ളത്. ഗര്‍ഭാകാലത്ത് പാന്റ്‌സും ഷര്‍ട്ടും ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവായത്.പുതിയ ഉത്തരവോടെ ഗര്‍ഭകാലത്ത് ജോലിക്കെത്തുമ്പോള്‍ പൊലീസുകാരികള്‍ക്ക് കാക്കി സല്‍വാര്‍ കമ്മീസും ഷാളും ഷൂസിന് പകരം സാന്‍ഡലുകളും ധരിക്കാമെന്നാണ് ഉത്തരവ്.

ADVERTISEMENT
error: Content is protected !!