31 C
Kunnamkulam
Sunday, August 16, 2026
Home Bureaus Velur പരിവാര്‍ നാഷണല്‍ പാരന്റ് അസോസിയേഷന്‍ കുടുംബ സംഗമവും ഓണാഘോഷവും നടത്തി

പരിവാര്‍ നാഷണല്‍ പാരന്റ് അസോസിയേഷന്‍ കുടുംബ സംഗമവും ഓണാഘോഷവും നടത്തി

18

ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പരിവാര്‍ നാഷണല്‍ പാരന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വേലൂരില്‍ പരിവാര്‍ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. മണിമലര്‍ക്കാവ് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വച്ച് നടത്തിയ ആഘോഷം വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പരിവാര്‍ സ്റ്റേറ്റ് ഡയറക്ടര്‍ പി ഡി ഫ്രാന്‍സിസ് അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈനി ജിബിന്‍, മെമ്പര്‍ ശ്രീമതി ജനാര്‍ദ്ദനന്‍, പരിവാര്‍ ജില്ലാ പ്രസിഡന്റ് എ സന്തോഷ്, എ.ജെ.ജോസ്, ഉഷ, സജീവ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് സൈക്യാട്രിസ്റ്റ് ഡോക്ടര്‍ നീതി വത്സന്‍ മോട്ടിവേഷന്‍ ക്ലാസ് എടുത്തു. ഗായകന്‍ അജിത്ത് കൈലാസിന്റെ സംഗീത പരിപാടിയും, തുടര്‍ന്ന് കുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടികളും അരങ്ങേറി.

 

ADVERTISEMENT
error: Content is protected !!