29.1 C
Kunnamkulam
Sunday, August 16, 2026
Home Bureaus Punnayurkulam വടക്കേകാട് തണല്‍ ഡയാലിസിസ് ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു

വടക്കേകാട് തണല്‍ ഡയാലിസിസ് ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു

25

ഡയാലിസിസ് ക്ലിനിക് ആക്കി ഉയര്‍ത്തിയ വടക്കേകാട് തണല്‍ ഡയാലിസിസ് സെന്റര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം വടക്കേകാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം.കെ.നബീല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വാക്കറ്റ് ഷംസീറ അഷറഫ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രബീന സത്യന്‍, സുബൈദ പാലക്കല്‍, ഷഹര്‍ബാന്‍ കൂടാതെ സുരേന്ദ്രന്‍ മാരക്കാന, എം ഷംസുദ്ദീന്‍, സുധ ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. തണല്‍ കമ്മറ്റി പ്രസിഡണ്ട് ഒ.എ. മാമുണ്ണി അധ്യക്ഷനായ യോഗത്തിന് ജനറല്‍ സെക്രട്ടറി ലത്തീഫ് മാസ്റ്റര്‍ സ്വാഗതവും, സെക്രട്ടറി കെ.എം.സെയ്തു മുഹമ്മദ് നന്ദിയും പറഞ്ഞു. ഡയാലിസിസ് ക്ലിനിക് ആരംഭിക്കുന്നതിലൂടെ ഇനി ബ്ലഡ്, യൂറിന്‍ എന്നിവയുടെ പ്രാഥമിക പരിശോധനകളും രക്തസമ്മര്‍ദ്ദം പരിശോധനയുമാണ് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 8 മണി മുതല്‍ വൈകീട്ട് 4.30 വരെ ക്ലിനിക്കിലൂടെ സൗജന്യമായി ലഭിക്കുക.

 

ADVERTISEMENT
error: Content is protected !!