പീപ്പിള്‍സ് ഫൗണ്ടേഷന്‍ പെരുമ്പടപ്പ് ഏരിയയുടെ നേതൃത്വത്തില്‍ നിര്‍മിച്ച പീപ്പിള്‍സ് വില്ലയുടെ സമര്‍പ്പണവും രണ്ട് വീടുകളുടെ താക്കോല്‍ദാനവും ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.ഐ.നൗഷാദ് നിര്‍വഹിച്ചു. എം.എ. ശിഹാബ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി വി.പി.റഷീദ് , ടി.പി. കെരളീയന്‍, മുഹമ്മദ് മുരിയത്ത് , സി.വി. ഖലീല്‍ എന്നിവര്‍ സംബന്ധിച്ചു. നിര്‍ധന കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന ഭവന പദ്ധതിയുടെ ഭാഗമായാണ് വീടുകള്‍ നിര്‍മിച്ചത്. ചടങ്ങില്‍ വിവിധ സാമൂഹിക പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു. സക്കീന ലുക്ക്മാന്‍ സ്വാഗതവും മുസ്തഫ എ കെ നന്ദിയും പറഞ്ഞു.



