28.6 C
Kunnamkulam
Monday, October 5, 2026
Home Bureaus Erumapetty മെറിറ്റ് ഡേ-2026 ആഘോഷിച്ച് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന യുത്ത് സി.എല്‍.സി

മെറിറ്റ് ഡേ-2026 ആഘോഷിച്ച് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന യുത്ത് സി.എല്‍.സി

4

എരുമപ്പെട്ടി തിരുഹൃദയ ഫൊറോന യുത്ത് സി.എല്‍.സിയുടെ നേതൃത്വത്തില്‍ മെറിറ്റ് ഡേ-2026 സംഘടിപ്പിച്ചു. നിര്‍മല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍ നടന്ന ചടങ്ങ് എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷീബ ജോസ് ഉദ്ഘാടനം ചെയ്തു.തിരുഹൃദയ ഫൊറോനാ വികാരി ഫാ.ജോഷി ആളൂര്‍ അധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, മെമ്പര്‍ ഷാജി വര്‍ഗീസ്, അമല്‍ ചാര്‍ളി, ഗ്ലോറിന്‍ ജോയ്, ഫാ.സന്തോഷ് അന്തിക്കാട്, ഫാ.സാന്റിയോ എലുവത്തിങ്കല്‍, സിസ്റ്റര്‍ വിനീത മാത്യു, കെ.ഒ. ജോണി, ബിന്‍സ് വര്‍ഗ്ഗീസ്, മതബോധന പ്രിന്‍സിപ്പല്‍ എം.എല്‍.ആന്റോ തുടങ്ങിയവര്‍ സംസാരിച്ചു. ഇടവക അതിര്‍ത്തിയില്‍ 2026 ല്‍ വിവിധ മതസ്ഥരായ എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് നേടിയ കുട്ടികളെ അനുമോദിച്ചു.

ADVERTISEMENT
error: Content is protected !!