ഗുരുവായൂര്‍ തിരുനാവായ റെയില്‍വേ പദ്ധതിക്കുള്ള നിര്‍ദിഷ്ട ഭൂമി വേഗത്തില്‍ ഏറ്റെടുത്ത് റെയില്‍വേ ബോര്‍ഡിന് കൈമാറണെന്ന് ബിഎംഎസ് ഗുരുവായൂര്‍ മേഖല സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.പുതിയ അലൈന്‍മെന്റ്‌നുള്ള സര്‍വ്വേ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ധിഷ്ട ഭൂമി ഏറ്റെടുത്ത് കൈമാറുന്നില്ല. സര്‍വ്വേയില്‍ ഉള്‍പ്പെട്ട ഭൂമി ഏറ്റെടുത്ത് നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കി ഗുരുവായൂരിന്റെ വികസനത്തിന് അനിവാര്യമായ പദ്ധതി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പുന്നയൂര്‍ക്കുളം കെ പി കരുണാകരമേനോന്‍ ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം ഭാരതീയ മസ്ദൂര്‍ സംഘം സംസ്ഥാന സമിതി അംഗം പി ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ഗുരുവായൂര്‍ മേഖലാ പ്രസിഡണ്ട് കെ എ ജയതിലകന്‍ അധ്യക്ഷതവഹിച്ചു തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം ബിഎംഎസ് തൃശ്ശൂര്‍ ജില്ല ട്രഷറര്‍ വിപിന്‍ മംഗലം ചെയ്തു. ഗുരുവായൂര്‍ മേഖല സെക്രട്ടറി പി കെ അറമുഖന്‍, വൈസ് പ്രസിഡണ്ട് വി കെ സുരേഷ് ബാബു, സന്തോഷ് വെള്ളറക്കാട്, കെ.വി.ശ്രീനിവാസന്‍, കെ.എ.ശശി, കെ.വി.ജഗദീഷ്, ഷീബ ഗോപിനാഥ്, മിനി സുബ്രഹ്‌മണ്യന്‍, എന്നിവര്‍ സംസാരിച്ചു.വടക്കേക്കാട് നിന്നും ആല്‍ത്തറയിലേക്ക് പ്രകടനവും ഉണ്ടായിരുന്നു. പുതിയ ഭാരവാഹികളായി പി കെ അറമുഖന്‍ പ്രസിഡണ്ട്, കെ എ ജയതിലകന്‍ (സെക്രട്ടറി), കെ വി രാമചന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.



