എരുമപ്പെട്ടി പഞ്ചായത്ത് മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണം സഹകരണ വിപണി കരിയന്നൂര്‍ സെന്ററില്‍ ആരംഭിച്ചു. കുന്നംകുളം കാര്‍ഷിക ഭൂപണയബാങ്ക് പ്രസിഡന്റ് ജോസഫ് ചാലിശേരി മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അമ്പലപ്പാട്ട് മണികണ്ഠന്‍ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി പി.എസ് സുനീഷ്, മണ്ഡലം പ്രസിഡന്റ് എം.എം നിഷാദ്, ബ്ലോക്ക് പഞ്ചായത്തംഗം സിജി ജോണ്‍, പഞ്ചായത്തംഗങ്ങളായ എന്‍.കെ കബീര്‍, മീന ശലമോന്‍, ഡയറക്ടര്‍മാരായ എം.എ ഉസ്മാന്‍, കെ.ആര്‍ രാധിക, രഘുകരിയന്നൂര്‍, സെക്രട്ടറി സുനിത ജോഷി എന്നിവര്‍ പങ്കെടുത്തു.



