പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ വാതക ശ്മശാനം പണിമുടക്കിയതോടെ ദുരിതത്തിലായി നാട്ടുകാര്‍.പ്രശ്‌നപരിഹാരത്തിന് ആത്മാര്‍ത്ഥമായ നടപടികള്‍ വേണമെന്ന ആവശ്യം ശക്തം.മേഖലയിലാകെ ആകെ ഉണ്ടായിരുന്ന പൊതുശ്മശാനമായിരുന്നു പുന്നയൂര്‍ക്കുളത്തേത്. രണ്ടുദിവസം മുന്‍പാണ് ഫാന്‍ തകരാറിലായതിനെ തുടര്‍ന്നു ശ്മശാന പ്രവര്‍ത്തനം നിലച്ചത്. തകരാര്‍ പരിഹരിക്കുന്നതിന് അധികൃതരോട് വിവരം അറിയിച്ചത് അനുസരിച്ച് തിങ്കളാഴ്ച എത്തും എന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത്. പുന്നയൂര്‍ക്കുളം പുന്നയൂര് വടക്കേക്കാട് എന്നീ പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്മശാനം. പുന്നയൂരും, വടക്കേക്കാടും സ്മശാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച പുന്നയൂര്‍ വാതക സ്മശാനം തകരാര്‍ പരിഹരിച്ച് ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാം എന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെയും അതിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടില്ല. വടക്കേക്കാട് പഞ്ചായത്തില്‍ ഒച്ചിന്റെ വേഗതയിലാണ് ശ്മശാനത്തിന്റെ പണികള്‍ നടക്കുന്നത്. ഇതിനാല്‍ മൂന്ന് പഞ്ചായത്തുകളിലെയും ജനങ്ങള്‍ സംസ്‌ക്കാരത്തിനായ് ആശ്രയിച്ചിരുന്നത് ഈ വാതകശ്മശനാത്തെയായിരുന്നു. ഇത് സ്ഥിരം പണിമുടക്കിയതോടെ ജനങ്ങള്‍ ഗുരുവായൂരിലെ കോട്ടപ്പടി ക്രിമിററ്റോറിയത്തെ മാത്രം ആശ്രയിക്കേണ്ട സ്ഥിതിയാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി എത്രയും പെട്ടന്ന് മൂന്ന് സ്മശാനങ്ങളും തകരാറുകള്‍ പരിഹരിച്ച് പ്രവര്‍ത്തന യോഗ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.



