30.5 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Chavakkad മന്ദലാംകുന്ന് ജി.എഫ്.യു.പി. സ്‌കൂളില്‍ ജൈവകൃഷിക്ക് തുടക്കം

മന്ദലാംകുന്ന് ജി.എഫ്.യു.പി. സ്‌കൂളില്‍ ജൈവകൃഷിക്ക് തുടക്കം

12

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ കൃഷിക്ക് തുടക്കം കുറിച്ചു..
പുതിയ അധ്യയന വര്‍ഷത്തെ കാര്‍ഷിക പ്രവൃത്തിക്കാണ് കര്‍ഷക ദിനത്തില്‍ തുടക്കം കുറിച്ചത് . പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് തൈ നട്ടും വിത്ത് പാകിയും ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി, പരിസ്ഥിതി സബ്ബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍, എന്‍വയോണ്‍മെന്റ് എജുക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാര്‍ഥികളാണ് കാര്‍ഷിക പ്രവൃത്തി ചെയ്യുന്നത്. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന്, എസ്.എം.സി ചെയര്‍മാന്‍ യൂസഫ് തണ്ണിത്തുറക്കല്‍, സബ്ബ് കമ്മിറ്റി അംഗങ്ങളായ ജംഷിയ, സീനത്ത് ഇ.ഇ.പി ഇന്‍ചാര്‍ജ് നജ്മുന്നീസ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!