കുന്നംകുളം നഗരസഭ തെക്കേപ്പുറം വാര്‍ഡില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു. വലിയങ്ങാടി മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.ജി.ജയപ്രകാശ് ചടങ്ങില്‍ അദ്ധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജിത്ത് ആവേന്‍, കൗണ്‍സിലര്‍ ജിഷ ബേബി, തൊഴിലുറപ്പ് അക്രഡിറ്റഡ് എഞ്ചിനീയര്‍ സാന്ദ്ര മോള്‍, വൈഷ്ണ, കൂടാതെ പദ്ധതിയുടെ ഭാഗമായ നിരവധിയായ തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതിയിലൂടെ പ്രാദേശികമായി നടപ്പിലാക്കിയ പൂ കൃഷി വന്‍ വിജയമായതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികളും, തൊഴിലാളികളും.



