കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ പുതുതായി സ്ഥാപിച്ച കാര്‍ഷിക വിപണന കേന്ദ്രം നഗരസഭ ചെയര്‍ പേഴ്‌സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു.നഗരത്തിലെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വിപണനം ചെയ്യുന്നതിനും ഉപഭോക്താക്കള്‍ക്ക് വിഷരഹിതമായ പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കുന്നതിനുമായാണ് ഈ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.ഉദ്ഘാടന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ശ്രീ. പി. ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും കുന്നംകുളം നഗരസഭ കൃഷിഭവന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് വലിയൊരു ആശ്വാസമായിരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ചെയര്‍ പേഴ്‌സണ്‍ വ്യക്തമാക്കി.സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷരായ പുഷ്പ ജോണ്‍, മിനി മോന്‍സി, വാര്‍ഡ് കൗണ്‍സിലര്‍ രോഷിത്, കൗണ്‍സിലര്‍ ആയ ശ്രീജിത്ത് ആവേന്‍, കൃഷി ഓഫീസര്‍ ജയന്‍, നിരവധി കര്‍ഷകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.



