30.5 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Punnayurkulam പോര്‍ക്കുളം കര്‍ഷക ദിനാചരണം ; മികച്ച കര്‍ഷകരെ ആദരിച്ചു

പോര്‍ക്കുളം കര്‍ഷക ദിനാചരണം ; മികച്ച കര്‍ഷകരെ ആദരിച്ചു

18

പോര്‍ക്കുളം പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആഘോഷിച്ചു. കമ്മ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. എ ജ്യോതിഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ദിനാചരണം എം. എല്‍. എ. എ സി മൊയ്തീന്‍ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ജി രഘുനാഥ് മുഖ്യ അതിഥിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുഷാര സുധീഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ തമ്പി കെ ജോബ്, രേഖ ജയരാമന്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.കൃഷി ഓഫീസര്‍ സുഷ്‌ന സ്വാഗതവും, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രജിത നന്ദിയും പറഞ്ഞു. തുടര്‍ന്ന് കാര്‍ഷിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.

ADVERTISEMENT
error: Content is protected !!