കേരള കര്‍ഷക സംഘം കേച്ചേരി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക കടയ്ക്ക് തുടക്കം കുറിച്ചു.തലക്കോട്ടുകരയിലാണ് പ്രവര്‍ത്തനം ആരംഭിച്ച കടയുടെ ഉദ്ഘാടനം പ്രൊഫ.സി രവീന്ദ്രനാഥ് എം.എല്‍ എ നിര്‍വഹിച്ചു.സിപി ഐ എം കേച്ചേരി ലോക്കല്‍ കമ്മറ്റി സെക്രട്ടറി ടി.സി സെബാസ്റ്റ്യന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായി.കേരള ബാങ്ക് ഡയറക്ടര്‍ എം. ബാലാജി,കര്‍ഷക കടയിലെ ആദ്യ വില്‍പനകര്‍ഷക സംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.എന്‍ സത്യന് നല്‍കി നിര്‍വ്വഹിച്ചു.സിപിഐ എം കുന്നംകുളം ഏരിയ സെക്രട്ടറി കെ. കൊച്ചനിയന്‍, ഏരിയ കമ്മറ്റി അംഗം എം.ബി പ്രവീണ്‍,കര്‍ഷകസംഘം കുന്നംകുളം ഏരിയ സെക്രട്ടറി കെ.ജി ജയന്‍സി.പി.ഐ.എം. ചൂണ്ടല്‍ ലോക്കല്‍ സെക്രട്ടറിഎം .പീതാംബരന്‍, കര്‍ഷക സംഘം കേച്ചേരി മേഖല സെക്രട്ടറി പി.എസ്.സന്ദീപ്,ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ്, കര്‍ഷക സംഘം നേതാക്കളായ കെ.പി.രമേഷ്, എ.വി.വില്യംസ്, ലിയോണ്‍സ് ചാലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചെറുകിട കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ന്യായവില ലഭിക്കുന്ന തരത്തില്‍ കര്‍ഷക കടയില്‍ കൈമാറാന്‍ കഴിയും. വിഷരഹിതവും അമിത രാസവളപ്രയോഗവുമില്ലാത്ത ഉല്‍പന്നങ്ങള്‍ ആവശ്യക്കാരിലേക്ക് എത്തിക്കുകയെന്നതാണ് കര്‍ഷക കടയിലൂടെ ലക്ഷ്യമിടുന്നത്.



